Latest Updates

ഉദാസീനമായ ജീവിതശൈലി പല സാംക്രമികേതര രോഗങ്ങൾക്കും മൂലകാരണമായി മാറിയിരിക്കുന്നു. അതിനാൽ, ആരോഗ്യത്തിന്റെയും ഫിറ്റ്നസിന്റെയും കാര്യത്തിൽ, ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരാനും നിലനിർത്താനും ശ്രമിക്കുന്നവരുടെ എണ്ണം കൂടുകയാണ്. അതേസമയം  അമിതമായി വ്യായാമം ചെയ്യുകയോ ഭക്ഷണക്രമം പിന്തുടരുകയോ ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാനുള്ള വഴിയല്ലെന്ന് പലരും മനസിലാക്കുന്നില്ല.

നെറ്റിൽ നിന്ന് കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പലരും ഡയറ്റ് അനുവർത്തിക്കുന്നത്. പലപ്പോഴും ഇവിടെ നിന്ന് കിട്ടുന്ന വിവരങ്ങൾ ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്. ഉദാഹരണത്തിന്, കലോറി കുറവുള്ളപ്പോൾ ദിവസേന ധാരാളം വ്യായാമം ചെയ്യുന്നതോ അല്ലെങ്കിൽ ഭക്ഷണം ഒഴിവാക്കുന്നതോ നല്ലതല്ല. അടിസ്ഥാനപരമായ കാര്യങ്ങളെക്കുറിച്ച് ധാരണയില്ലാതെ അന്ധമായി നെറ്റിലെ വിവരങ്ങൾ പിന്തുടരുന്നത് അപകടം വിളിച്ചുവരുത്തും.

 ആരോഗ്യകരമായ ജീവിതശൈലിയുടെ ഒരു പ്രധാന ഭാഗമാണ് വ്യായാമം, എന്നാൽ അമിത വ്യായാമം അനാരോഗ്യമുണ്ടാക്കുകയും ചെയ്യും. ഇത് ഹൃദയത്തെയും ധമനികളെയും ദോഷകരമായി ബാധിക്കുകയും നിങ്ങളുടെ ഹൃദയത്തിനും തലച്ചോറിനും നിരവധി സങ്കീർണതകൾ ഉണ്ടാക്കുകയും ചെയ്യും.

ഒരു ശരാശരി മുതിർന്ന വ്യക്തിക്ക് ആരോഗ്യകരമായ ജീവിതശൈലി നയിക്കാൻ ആഴ്ചയിൽ അഞ്ച് മണിക്കൂർ വ്യായാമം ചെയ്യുകയോ അല്ലെങ്കിൽ 2-3 മണിക്കൂർ ഉയർന്ന സഹിഷ്ണുതയുള്ള ശാരീരിക പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയോ ചെയ്താൽ മതിയാകും. അമിതമായ വർക്ക്ഔട്ടുകൾക്ക് ഗുണങ്ങളേക്കാൾ കൂടുതൽ അപകടസാധ്യതകൾ ഉണ്ടാകും, കാരണം അവ പ്രതിരോധശേഷി കുറയുന്നതിനും അണുബാധകൾക്കും രോഗങ്ങൾക്കും ഉള്ള അപകടസാധ്യതയിലേക്ക് മനുഷ്യശരീരത്തെ എത്തിച്ചുകൊടുക്കും.

ഡയറ്റിംഗ്

വിവിധ തരത്തിലുള്ള ഭക്ഷണരീതികൾ പിന്തുടരുന്ന പ്രവണത  പോഷകാഹാരക്കുറവിലെത്തിക്കും.ഇത്  ശരീരഭാരം കുറയ്ക്കുന്നതിനുള്ള മികച്ച പരിഹാരമല്ല,  പകരം  നിങ്ങളെ കൂടുതൽ ദുർബലരാക്കും. പട്ടിണി അനാരോഗ്യകരവും ദുർബലവുമായ ദഹനവ്യവസ്ഥയിലേക്ക് നയിച്ചേക്കാം, ഇത് ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. പട്ടിണികിടന്നുള്ള ഡയറ്റ്  ആർത്തവചക്രത്തെ  പ്രതികൂലമായി ബാധിക്കുമെന്നതിനാൽ  ഇത് ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഒരു പ്രധാന കാര്യമാണ്.

ചുരുക്കത്തിൽ, അമിതമായ വ്യായാമവും പട്ടിണിയും ഗുരുതരമായ ഫലങ്ങൾ നൽകിയേക്കാം,  സുസ്ഥിരവും ആരോഗ്യകരവുമായ ശരീരഭാരം കുറയ്ക്കാനുള്ള യാത്രയ്ക്കായി, ഒരാൾ വിദഗ്ധ കൗൺസിലിംഗ് എടുക്കുകയും അവരവരുടെ  ശരീരത്തിനും ആവശ്യങ്ങൾക്കും അനുയോജ്യമായ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയും വേണം.

Get Newsletter

Advertisement

PREVIOUS Choice